---
title: "പേരാമ്പ്ര സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു"
english_title: "cpm office in perambra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49152/cpm-office-in-perambra"
published_at: "2022-06-16T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aac3fb47f83_vac.jpg"
keywords: []
---

# പേരാമ്പ്ര സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു

> **Lead Summary:** കോഴിക്കോട് പേരാമ്പ്ര സിപിഐ എം പാർട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്.ഓഫീസിലെ ഫർണ്ണിച്ചറുകളും മറ്റ് ഫയലുകളും സംഭവത്തിൽ കത്തി നശിച്ചു.

## Article Content

കോഴിക്കോട് പേരാമ്പ്ര സിപിഐ എം പാർട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്.ഓഫീസിലെ ഫർണ്ണിച്ചറുകളും മറ്റ് ഫയലുകളും സംഭവത്തിൽ കത്തി നശിച്ചു.

സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വഴിയാത്രക്കാരാണ് ഓഫീസിൽ തീയിട്ട വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി തീ അണയ്ക്കുകയിരുന്നു.

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും അക്രമസംഭവങ്ങൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49152/cpm-office-in-perambra)