---
title: "തളിപ്പറമ്പ് നഗരസഭ ഓഫീസ് മാർച്ച്‌: സിപിഎം കുപ്രചാരണം നിരാശയുടെ പ്രതിഫലമെന്ന് യുഡിഎഫ്"
english_title: "udf arguement"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49133/udf-arguement"
published_at: "2022-06-16T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aab114255e0_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ഓഫീസ് മാർച്ച്‌: സിപിഎം കുപ്രചാരണം നിരാശയുടെ പ്രതിഫലമെന്ന് യുഡിഎഫ്

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൊണ്ട് ഭരണസമിതിയുടേയും നഗരസഭ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്ന ധൃതഗതിയിലുള്ള വികസനപ്രവർത്തനങ്ങളെ ചെറുതാക്കി കാണിക്കുവാനും സിപിഎം എല്ലാകാലത്തും ഉടക്ക് വെച്ച കാക്കത്തോട് ബസ്റ്റാൻഡ്ന്റെ പണിപുരോഗമിക്കുന്നതിലുള്ള നിരാശയും ആണ് തളിപ്പറമ്പ് നഗരസഭ ക്കെതിരെയുള്ള സിപിഎം കു പ്രചാരണത്തിന് പിന്നിലെന്ന് തളിപ്പറമ്പ് മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ പി മുഹമ്മദ് ഇഖ്ബാലും കൺവീനർ അഡ്വ ടി മോഹൻദാസും അഭിപ്രായപ്പെട്ടു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൊണ്ട് ഭരണസമിതിയുടേയും നഗരസഭ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്ന ധൃതഗതിയിലുള്ള വികസനപ്രവർത്തനങ്ങളെ ചെറുതാക്കി കാണിക്കുവാനും സിപിഎം എല്ലാകാലത്തും ഉടക്ക് വെച്ച കാക്കത്തോട് ബസ്റ്റാൻഡ്ന്റെ പണിപുരോഗമിക്കുന്നതിലുള്ള നിരാശയും ആണ് തളിപ്പറമ്പ് നഗരസഭ ക്കെതിരെയുള്ള സിപിഎം കു പ്രചാരണത്തിന് പിന്നിലെന്ന് തളിപ്പറമ്പ് മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ പി മുഹമ്മദ് ഇഖ്ബാലും കൺവീനർ അഡ്വ ടി മോഹൻദാസും അഭിപ്രായപ്പെട്ടു.

തളിപ്പറമ്പ് നഗരസഭ 15 വർഷം തുടർച്ചയായി ഭരിച്ച സിപിഎമ്മിനെ എന്തുകൊണ്ടാണ് തൃച്ചംബരം ബസ്റ്റാൻഡ് യാഥാർത്ഥ്യമാക്കുവാൻ സാധിക്കാതെ പോയത് എന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.നഗരസഭാ കോമ്പൗണ്ടിന് അകത്ത് സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിൽ ഉള്ള ടൗൺഹാൾ പദ്ധതി ഉപേക്ഷിച്ചു എന്ന പ്രചരണം പച്ചക്കള്ളമാണ്.

കഴിഞ്ഞ ഭരണസമിതി ഉണ്ടാക്കിയ പദ്ധതിയിൽ നഗരസഭക്ക് കുറേകൂടി ഗുണകരമാകുന്ന ചെറിയ മാറ്റങ്ങൾ വരുത്തി സി എച്ച് മുഹമ്മദ് കോയ സാഹിബ് ടൗൺഹാളും ഷോപ്പ് മുറികളും മുനിസിപ്പൽ ലൈബ്രറി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് വേണ്ടി പുതിയ പദ്ധതി ഉണ്ടാക്കുകയും ഫണ്ട് വകയിരുത്തുകയും ചെയ്തതിനെ മറച്ചു പിടിച്ചുകൊണ്ടാണ് സിപിഎം ഈ അസത്യം പ്രചരിപ്പിക്കുന്നത് എന്നും ഇരുവരും പ്രസ്താവിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49133/udf-arguement)