---
title: "തളിപ്പറമ്പ് നഗരസഭയുടെ വികസന വിരുദ്ധ നടപടികൾക്കെതിരെ നഗരസഭ ഓഫീസ് മാർച്ചും ധർണയും നടത്തി"
english_title: "thalipparamb municipality march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49128/thalipparamb-municipality-march"
published_at: "2022-06-16T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aaabad6d552_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ വികസന വിരുദ്ധ നടപടികൾക്കെതിരെ നഗരസഭ ഓഫീസ് മാർച്ചും ധർണയും നടത്തി

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ മാർച്ച് സി പിഐ എം ജില്ലാ സെക്രട്ടറി സ: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ മാർച്ച് സി പിഐ എം ജില്ലാ സെക്രട്ടറി സ: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

ആധുനിക ബസ്റ്റാൻഡ് സ്ഥാപിക്കുന്നതിനുള്ള നടപടി നിർത്തലാക്കിയ നയം തിരുത്തുക, ലക്ഷങ്ങൾ ചെലവിട്ട് ടൗൺ ഹാൾ നിർമ്മാണം ഉപേക്ഷിച്ചത് ഒഴിവാക്കുക, ട്രീറ്റ്മെന്റ് പ്ലാന്റിന് വകയിരുത്തിയ പണ്ട് മാറ്റിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കാർഷിക മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണി ഉടനെ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49128/thalipparamb-municipality-march)