---
title: "യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ടിന് മർദ്ദനമേറ്റു: മർദ്ദനത്തിന് പിന്നിൽ സിപിഎം എന്ന് സിറാജ്"
english_title: "Youth League Peravoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49086/youth-league-peravoor"
published_at: "2022-06-15T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9f6d3374b6_news-card.jpg"
keywords: []
---

# യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ടിന് മർദ്ദനമേറ്റു: മർദ്ദനത്തിന് പിന്നിൽ സിപിഎം എന്ന് സിറാജ്

> **Lead Summary:** യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്തിന് പേരാവൂർ ടൗണിൽ വെച്ച് മർദ്ദനമേറ്റു.ഗുരുതരമായി പരുക്കേറ്റ സിറാജിനെ തലശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

## Article Content

യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്തിന് പേരാവൂർ ടൗണിൽ വെച്ച് മർദ്ദനമേറ്റു.ഗുരുതരമായി പരുക്കേറ്റ സിറാജിനെ തലശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

കൊട്ടിയൂർ റോഡിൽ റോബിൻസ് ഹോട്ടലിനു മുൻവശം നിൽക്കുകയായിരുന്ന സിറാജിനെ ഒരു സംഘം അക്രമിക്കുകയായിരുന്നു.മർദ്ദനമേറ്റ സിറാജ് അന്നേരം ടൗണിലൂടെ കടന്നുപോവുകയായിരുന്ന കോൺഗ്രസ് പ്രകടനത്തിലേക്ക് ഓടിക്കയറി.

കോൺഗ്രസ് പ്രവർത്തകരും പോലീസും ചേർന്ന് പോലീസ് ജീപ്പിൽ ഉടൻ തന്നെ പേരാവൂർ സൈറസ് ആസ്പത്രിയിലും തുടർന്ന് തലശേരിയിലെ ആസ്പത്രിയിലേക്കും മാറ്റി.സി.പി.എമ്മുകാരാണ് തന്നെ മർദ്ദിച്ചതെന്ന് സിറാജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49086/youth-league-peravoor)