---
title: "ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : തളിപ്പറമ്പ് പോലീസ് ജയിലിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "job fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49084/job-fraud"
published_at: "2022-06-15T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9f302029f0_news-card.jpg"
keywords: []
---

# ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : തളിപ്പറമ്പ് പോലീസ് ജയിലിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ജയിലിൽ ആയ യുവാവിനെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം ഒഴൂർ ഓമച്ചപ്പുഴ യിലെ കാമ്പ്രത്ത് നിസാറിനെ ആണ് തളിപ്പറമ്പ് സിഐ എ വി ദിനേശന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്.

## Article Content

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ജയിലിൽ ആയ യുവാവിനെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം ഒഴൂർ ഓമച്ചപ്പുഴ യിലെ കാമ്പ്രത്ത് നിസാറിനെ ആണ് തളിപ്പറമ്പ് സിഐ എ വി ദിനേശന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്.

എളമ്പേരം മൊട്ടമ്മൽ ഇനി അനീഷാഗ്, നണിചേരി ശിവഗംഗയിലെ പി പി അജീഷ് എന്നിവരുടെ പരാതിയിൽ കേസെടുത്താണ് അറസ്റ്റ്. 35000 രൂപ തട്ടിയെടുത്തു എന്നതാണ് അജീഷിന്റെ പരാതി. ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് 82,000 രൂപ തട്ടിയെടുത്തെന്നാണ് അനീഷാഗിന്റെ പരാതി.

2021 ഫെബ്രുവരി മുതൽ നിസാറിന്റെ 4 അക്കൗണ്ടുകളിലേക്ക് അനീഷാഗ് പണം നിക്ഷേപിക്കുകയായിരുന്നു. എന്നാൽ പണമോ ജോലിയോ ഒന്നും ലഭിച്ചില്ല. അന്വേഷിച്ചപ്പോഴാണ് സമാനരീതിയിൽ പണം തട്ടിയതിന് കല്പകഞ്ചേരി പോലീസ് നിസാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി മനസ്സിലായത്. തുടർന്ന് അനീഷാഗ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49084/job-fraud)