---
title: "കണ്ണൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം ഒമ്പത് കിലോ വെള്ളി ആഭരണങ്ങൾ കവർന്നു"
english_title: "robbery in jwellery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/49080/robbery-in-jwellery"
published_at: "2022-06-15T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9ed1247518_vac.jpg"
keywords: []
---

# കണ്ണൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം ഒമ്പത് കിലോ വെള്ളി ആഭരണങ്ങൾ കവർന്നു

> **Lead Summary:** കണ്ണൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം ഒമ്പത് കിലോ വെള്ളി ആഭരണങ്ങൾ കവർന്നു പുതിയ ബസ്റ്റാൻ്റിൽ കൃഷ്ണാജ്വല്ലറിക്ക് സമീപം പ്രവർത്തിക്കുന്ന അർഷിത ജ്വല്ലറിയിലാണ് മോഷണം നടന്നത്.

## Article Content

കണ്ണൂരിൽ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം ഒമ്പത് കിലോ വെള്ളി ആഭരണങ്ങൾ കവർന്നു പുതിയ ബസ്റ്റാൻ്റിൽ കൃഷ്ണാജ്വല്ലറിക്ക് സമീപം പ്രവർത്തിക്കുന്ന അർഷിത ജ്വല്ലറിയിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ നാട്ടുകാരാണ് ഷട്ടർ കുത്തി തുറന്ന നിലയിൽ കണ്ടത്.തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ടൗൺസ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.

ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ വെള്ളിആഭരണങ്ങൾ നഷ്ടപ്പെട്ടതായി ജ്വല്ലറി ഉടമ അലവിൽ ഒറ്റതെങ്ങ് സ്വദേശി ചെറുകട വീട്ടിൽ റിജിൽ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/49080/robbery-in-jwellery)