---
title: "കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിലേക്ക് ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം"
english_title: "kanjirakkolli waterfalls"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48974/kanjirakkolli-waterfalls"
published_at: "2022-06-15T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a980a799587_vac.jpg"
keywords: []
---

# കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിലേക്ക് ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം

> **Lead Summary:** വനംവകുപ്പിലെ ഇക്കോ-ടൂറിസം പോയിൻറായ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിൽ ഞായറാഴ്ച മുതൽ സന്ദർശകരെ അനുവദിക്കുമെന്ന് തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു. ജൂൺ മുതൽ ഡിസംബർ ആദ്യംവരെയാണ് ഇവിടത്തെ സീസൺ.

## Article Content

വനംവകുപ്പിലെ ഇക്കോ-ടൂറിസം പോയിൻറായ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിൽ ഞായറാഴ്ച മുതൽ സന്ദർശകരെ അനുവദിക്കുമെന്ന് തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു. ജൂൺ മുതൽ ഡിസംബർ ആദ്യംവരെയാണ് ഇവിടത്തെ സീസൺ.

കണ്ണൂരിലെ പ്രധാന ഇക്കോ ടൂറിസം മേഖലയാണ് കാഞ്ഞിരക്കൊല്ലി. അളകാപുരി വെള്ളച്ചാട്ടത്തിനൊപ്പം ശശിപ്പാറയും സഞ്ചാരികളെ കാത്തിരിക്കുകയാണ്. സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂ പോയിന്റ് സ്ഥിതിചെയ്യുന്നത്.

25 ലക്ഷം രൂപ ചെലവിൽ ഇവിടത്തെ സൗകര്യങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48974/kanjirakkolli-waterfalls)