---
title: "മയ്യിലിൽ പള്ളികളിൽ ജുമാ നമസ്കാരത്തിന് ശേഷം നടക്കുന്ന പ്രഭാഷണത്തിന് പോലീസ് നിയന്ത്രണം: വിവാദത്തിൽ"
english_title: "Police control speech "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48964/police-control-speech"
published_at: "2022-06-15T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a97af1dd028_vac.jpg"
keywords: []
---

# മയ്യിലിൽ പള്ളികളിൽ ജുമാ നമസ്കാരത്തിന് ശേഷം നടക്കുന്ന പ്രഭാഷണത്തിന് പോലീസ് നിയന്ത്രണം: വിവാദത്തിൽ

> **Lead Summary:** **കണ്ണൂര്‍; **പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ മയ്യില്‍ പോലീസ് മുസ്ളിം പള്ളികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി.മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന നിർദേശമാണ് നോട്ടീസിലുള്ളത്.

## Article Content

**കണ്ണൂര്‍; **പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ മയ്യില്‍ പോലീസ് മുസ്ളിം പള്ളികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി.മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന നിർദേശമാണ് നോട്ടീസിലുള്ളത്.

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസെന്ന് എസ് ച്ച് ഒ വ്യക്തമാക്കുന്നു.സർക്കുലർ സംബന്ധിച്ച് എസ് എച്ച് ഒ യോട് വിശദീകരണം ചോദിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ വ്യക്തമാക്കി.

ഇതോടെ തനിക്ക് പിഴവ് പറ്റിയെന്ന് വ്യക്തമാക്കി എസ് എച്ച് ഒ രംഗത്തെത്തി.നബി വിരുദ്ധ പരാമർശ വിവാദ സമയത്ത് ജില്ലയിൽ ഇമാം കൗൺസിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു.മറ്റ് പ്രശ്നങ്ങളുണ്ടാകാതെ നോക്കണം എന്ന കമ്മീഷണറുടെ മുന്നറിയിപ്പ് കിട്ടി.

മഹല്ല് കമ്മറ്റികൾക്ക് വാക്കാൽ നിർദ്ദേശം നൽകാനായിരുന്നു കമ്മീഷണർ അറിയിച്ചത്.എന്നാല്‍ നോട്ടീസ് നല്‍കിയത് ശരിയായില്ലെന്നും എസ്എച്ച്ഓ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48964/police-control-speech)