---
title: "പുഴയിലേക്ക് ചാടിയ യുവതിയുടെ ജീവൻ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു"
english_title: "congrats to police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48898/congrats-to-police"
published_at: "2022-06-14T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8a34df1aa1_vac.jpg"
keywords: []
---

# പുഴയിലേക്ക് ചാടിയ യുവതിയുടെ ജീവൻ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു

> **Lead Summary:** **കണ്ണൂര്‍:** കുറുവ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്തിയ കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ SI ശ്രീ വിനോദ് ആര്‍ പി, ASI സുമേഷ് ടി എന്നിവരെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS കമ്മീഷണര്‍ ചേംബറില്‍ വച്ച് പ്രശംസ പത്രം നല്കി അനുമോദിച്ചു.

## Article Content

**കണ്ണൂര്‍:** കുറുവ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്തിയ കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ SI ശ്രീ വിനോദ് ആര്‍ പി, ASI സുമേഷ് ടി എന്നിവരെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS കമ്മീഷണര്‍ ചേംബറില്‍ വച്ച് പ്രശംസ പത്രം നല്കി അനുമോദിച്ചു.

മേല്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രധാന മന്ത്രി ജീവന്‍ രക്ഷാ മെഡലിന് വേണ്ടി ശുപാര്‍ശ ചെയ്യുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48898/congrats-to-police)