---
title: "കരിമ്പത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച 60ഓളം യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്"
english_title: "case against youth league activists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48878/case-against-youth-league-activists"
published_at: "2022-06-14T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a883fab9203_vac.jpg"
keywords: []
---

# കരിമ്പത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച 60ഓളം യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അറുപതോളം യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു.മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധവുമായി എത്തുകയും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്.

## Article Content

തളിപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അറുപതോളം യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു.മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധവുമായി എത്തുകയും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്.

ഇന്നലെ തളിപ്പറമ്പിൽ മുഖ്യമന്ത്രി കില ക്യാമ്പസ് ഉദ്ഘാടനത്തിന് വേണ്ടി കരിമ്പത്ത് എത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് പ്രയോഗിക്കുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.

സംസ്ഥാന കമ്മറ്റി അംഗം രാഹൂല്‍ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹൂല്‍, സി.വി.വരുണ്‍, ജയ്‌സണ്‍ പരിയാരം, യൂത്ത് ലീഗ് നേതാക്കളായ കെ.പി.നൗഷാദ്, അഷ്‌റഫ് ബപ്പു, സയീദ് പന്നിയൂര്‍, സുബൈര്‍ മണ്ണന്‍, ഹനീഫ മദ്രസ, ഷുഹൈബ് കുപ്പം, ഷാഹൂല്‍ കപ്പാലം, അനസ് കപ്പാലം, സഫ്വാന്‍ ഇരിങ്ങല്‍, ആഷിഖ് തടിക്കടവ്, അലി മംഗര, നൗഷാദ് പുതുക്കണ്ടം, കെ കെ ജുബൈർ, ടി പി സയ്യിദ് ഓലിയന്‍ ജാഫര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇന്നലത്തെ സംഘർഷത്തെ തുടർന്ന് തളിപ്പറമ്പിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48878/case-against-youth-league-activists)