---
title: "മാധ്യമ പ്രവർത്തകന്റെ വീടിന് നേരെയുള്ള അക്രമത്തിൽ കെ ആർ എം യു കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു"
english_title: "protest of krmu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48830/protest-of-krmu"
published_at: "2022-06-14T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a83b9e9c362_news-card.jpg"
keywords: []
---

# മാധ്യമ പ്രവർത്തകന്റെ വീടിന് നേരെയുള്ള അക്രമത്തിൽ കെ ആർ എം യു കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

> **Lead Summary:** കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ പഴയങ്ങാടി മേഖല എക്സിക്യൂട്ടീവ് അംഗവും മാതൃഭൂമി കണ്ണപുരം ലേഖകനുമായ സതീശൻ കടാങ്കോടിന്റെ വീട് ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ അടിച്ചു തകർത്തു.

## Article Content

കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ പഴയങ്ങാടി മേഖല എക്സിക്യൂട്ടീവ് അംഗവും മാതൃഭൂമി കണ്ണപുരം ലേഖകനുമായ സതീശൻ കടാങ്കോടിന്റെ വീട് ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ അടിച്ചു തകർത്തു.

ഈ സംഭവത്തിൽ കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ( കെ.ആർ. എം.യു ) കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപെടുത്തുന്നു.

ഈ അടുത്ത കാലങ്ങളിലായി മാധ്യമ പ്രവർത്തകർക്ക് സ്വന്തം തൊഴിൽ ഭയമില്ലാതെ ചെയ്യാൻ കഴിയുന്നില്ല ഈ ദാരുണ സംഭവം വ്യക്തമാക്കുന്നത് സ്വന്തം വീട്ടിൽ പോലും മാധ്യമ പ്രവർത്തകർ സുരക്ഷിതരല്ല എന്നതാണ് ഇത്തരമൊരാവസ്ഥ അങ്ങേയറ്റം അപലപനീയമാണ് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48830/protest-of-krmu)