---
title: "പയ്യന്നൂരിലെ കോണ്‍​ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്ത് ​ഗാന്ധി പ്രതിമയുടെ തലയറുത്തു"
english_title: "attack against gandhi statue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48795/attack-against-gandhi-statue"
published_at: "2022-06-14T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a821969db1f_vac.jpg"
keywords: []
---

# പയ്യന്നൂരിലെ കോണ്‍​ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്ത് ​ഗാന്ധി പ്രതിമയുടെ തലയറുത്തു

> **Lead Summary:** പയ്യന്നൂരിലെ കോണ്‍​ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്ത് ​ഗാന്ധി പ്രതിമയുടെ തലയറുത്തു. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും രേഖകള്‍ നശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

## Article Content

പയ്യന്നൂരിലെ കോണ്‍​ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്ത് ​ഗാന്ധി പ്രതിമയുടെ തലയറുത്തു. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും രേഖകള്‍ നശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച്‌ ആക്രമിച്ചെന്നാരോപിച്ച്‌ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

കോണ്‍​ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. മുപ്പതിലധികം വരുന്നസിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമടങ്ങുന്ന സംഘം ഓഫിസില്‍ ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.

ഓഫിസിലെ ഫര്‍ണിച്ചറുകളും രേഖകള്‍ സൂക്ഷിക്കുന്ന ഷെല്‍ഫുമടക്കം ആക്രമികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇതിനിടെ ബ്ലോക്ക് കമ്മിറ്റി ഓഫിസിന് മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ​ഗാന്ധി പ്രതിമയേയും അക്രമികള്‍ വെറുതേവിട്ടില്ല.

​ഗാന്ധി പ്രതിമയുടെ തലയറുത്ത് ​പ്രതിമയ്ക്ക് കീഴെയായി ചെങ്കല്ല് വച്ച്‌ അതില്‍ ​ഗാന്ധി പ്രതിമയുടെ തല സ്ഥാപിക്കുകയായിരുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ കോണ്‍​ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48795/attack-against-gandhi-statue)