---
title: "ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ"
english_title: "harthal in 5 panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48775/harthal-in-5-panchayath"
published_at: "2022-06-14T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7ff24bdb03_vac.jpg"
keywords: []
---

# ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

> **Lead Summary:** **കണ്ണൂർ: **സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച സുപ്രീം കോടതി വിധിക്കെതിരെ സർവകക്ഷി കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്.

## Article Content

**കണ്ണൂർ: **സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച സുപ്രീം കോടതി വിധിക്കെതിരെ സർവകക്ഷി കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്.

രാവിലെ 6 മണി മുതൽ 4 മണി വരെയാണ് ഹർത്താൽ. ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ആണ് ഹർത്താൽ.

ഹർത്താൽ സമയം ആവശ്യ സർവീസുകൾ (പാൽ, പത്രം, ആശുപത്രി) അല്ലാതെ മറ്റെല്ലാ മേഖലകളും സഹകരിക്കണമെന്ന് ബഫർസോൺ വിരുദ്ധ സർവകക്ഷി കർമ സമിതി ചെയർമാൻ സണ്ണി ജോസഫ് എംഎൽഎ, വൈസ് ചെയർമാൻമാരായ ബിനോയി കുര്യൻ, മോൺ ആന്റണി മുതുകുന്നേൽ, ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി എന്നിവർ അദ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48775/harthal-in-5-panchayath)