---
title: "തളിപ്പറമ്പിൽ കോൺഗ്രസ് മന്ദിരം അടിച്ചുതകർത്തു, യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ സ്‌കൂട്ടറിന് തീ വെച്ചു"
english_title: "Clash in thalipparamb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48751/clash-in-thalipparamb"
published_at: "2022-06-13T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a76a2448b32_IMG-20220613-WA0124.jpg"
keywords: []
---

# തളിപ്പറമ്പിൽ കോൺഗ്രസ് മന്ദിരം അടിച്ചുതകർത്തു, യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ സ്‌കൂട്ടറിന് തീ വെച്ചു

> **Lead Summary:** തളിപ്പറമ്പില്‍ സംഘര്‍ഷം, കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്തു. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് നിസാം മയ്യിലിന്റെ കെ.എല്‍ 59 എസ് 2666 സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു.

## Article Content

തളിപ്പറമ്പില്‍ സംഘര്‍ഷം, കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്തു. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് നിസാം മയ്യിലിന്റെ കെ.എല്‍ 59 എസ് 2666 സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു.

കോണ്‍ഗ്രസ് മണ്ഡലം-ബ്ലോക്ക് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മന്ദിരം പൂര്‍ണമായി തന്നെ അടിച്ചു തകര്‍ത്തു.

ഇന്ന് രാത്രി 9.15 നായിരുന്നു സംഭവം. സി.പി.എം ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയ സംഘമാണ് ആക്രമം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

അകത്ത് കടന്നസംഘം കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത ശേഷമാണ് സ്‌കൂട്ടര്‍ തീവെച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

തളിപ്പറമ്പ് പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റിന്റെ ഭാര്യ വീടിന് നേരെ കല്ലേറ്. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരന്‍ എം.പിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സി.പി.എം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48751/clash-in-thalipparamb)