---
title: "തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു"
english_title: "arrest of youth league activists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48646/arrest-of-youth-league-activists"
published_at: "2022-06-13T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6d825b39e4_DSC_7464_(1).JPG"
keywords: []
---

# തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

> **Lead Summary:** തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് വി രാഹുൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലി മങ്കര അടക്കമുള്ള 10 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മാങ്ങാട്ടുപറമ്പ് കെ എ പി ക്യാമ്പിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

പോലീസിന്റെ ലാത്തിയടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹൂല്‍, സംസ്ഥാന കമ്മറ്റി അംഗം രാഹൂല്‍ ദാമോദരന്‍, സി.വി.വരുണ്‍, ജയ്‌സണ്‍ പരിയാരം, യൂത്ത് ലീഗ് നേതാക്കളായ കെ.പി.നൗഷാദ്, അഷ്‌റഫ് ബപ്പു, സയീദ് പന്നിയൂര്‍, സുബൈര്‍ മണ്ണന്‍, ഹനീഫ മദ്രസ, ഷുഹൈബ് കുപ്പം, ഷാഹൂല്‍ കപ്പാലം, അനസ് കപ്പാലം, സഫ്വാന്‍ ഇരിങ്ങല്‍, ആഷിഖ് തടിക്കടവ്, ജുബൈര്‍ അയിയില്‍, അലി മംഗര, നൗഷാദ് പുതുക്കണ്ടം, ഓലിയന്‍ ജാഫര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. മുഖ്യമന്ത്രി ധര്‍മ്മശാല ചൊറുക്കള വഴി കരിമ്പത്തെ കാമ്പസില്‍ എത്തിയതിന് ശേഷമായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48646/arrest-of-youth-league-activists)