---
title: "തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി,അറസ്റ്റ്"
english_title: "lathy charge in thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48635/lathy-charge-in-thalipparamba"
published_at: "2022-06-13T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6d0455ff1a_Untitled-2_web-Recovered.jpg"
keywords: []
---

# തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി,അറസ്റ്റ്

> **Lead Summary:** തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.മാർച്ചിൽ പൊലീസുമായി സംഘർഷം ഉണ്ടായതിനെ തുടർന്നാണ് ലാത്തിച്ചാർജ് നടത്തിയത്. 

## Article Content

തളിപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.മാർച്ചിൽ പൊലീസുമായി സംഘർഷം ഉണ്ടായതിനെ തുടർന്നാണ് ലാത്തിച്ചാർജ് നടത്തിയത്. 

മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് വി രാഹുൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലി മങ്കര അടക്കമുള്ള 10 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മാങ്ങാട്ടുപറമ്പ് കെ എ പി ക്യാമ്പിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്

സംഘർഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏർപെടുത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ തളിപ്പറമ്പിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെ രാവിലെ 9 മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപെടുത്തിയത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48635/lathy-charge-in-thalipparamba)