---
title: "കണ്ണൂരിൽ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത്‌ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "youth congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48633/youth-congress-protest"
published_at: "2022-06-13T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6cdbb1cc09_vac.jpg"
keywords: []
---

# കണ്ണൂരിൽ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത്‌ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** കണ്ണൂരിൽ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത്‌ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

## Article Content

കണ്ണൂരിൽ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത്‌ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഗസ്റ്റ് ഹൗസിന് മുന്നിൽ പൊലീസ് തീർത്ത ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയവരെയൊക്കെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48633/youth-congress-protest)