---
title: "സ്‌കൂട്ടര്‍ റോഡില്‍ തെന്നിവീണു: വീട്ടമ്മ മരണപ്പെട്ടു"
english_title: "Scooter slips on road: Housewife dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48366/scooter-slips-on-road-housewife-dies"
published_at: "2022-06-11T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a454030ba31_vac.jpg"
keywords: []
---

# സ്‌കൂട്ടര്‍ റോഡില്‍ തെന്നിവീണു: വീട്ടമ്മ മരണപ്പെട്ടു

> **Lead Summary:** **ഉളിക്കൽ: **പള്ളിയിൽ പോയി തിരികെ വീട്ടിലേക്ക് വരവേ സ്കൂട്ടർ റോഡിലെ ചരളിൽ തെന്നി വീണ് അപകടം. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ ഹോസ്പിറ്റലിലേക്ക് പോകവേ വഴിമദ്ധ്യേ മരണപ്പെട്ടു.

## Article Content

**ഉളിക്കൽ: **പള്ളിയിൽ പോയി തിരികെ വീട്ടിലേക്ക് വരവേ സ്കൂട്ടർ റോഡിലെ ചരളിൽ തെന്നി വീണ് അപകടം. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ ഹോസ്പിറ്റലിലേക്ക് പോകവേ വഴിമദ്ധ്യേ മരണപ്പെട്ടു.

ഉളിക്കൽ വില്ലേജ് ഓഫീസ് പരിസരത്തെ കുമ്പുങ്കൽ ജോസിന്റെ ഭാര്യ മേരി(55)യാണ് മരണപ്പെട്ടത്. ജോസും മേരിയും ഇളയ മകളും പള്ളിൽ കുർബ്ബാനയ്ക്ക് പോയി വീട്ടിലേക്ക് മടങ്ങവേ മണ്ഡാപറമ്പിലാണ് അപകടം നടന്നത്.

സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തലയടിച്ച് വീണാണ് മേരിക്ക് പരിക്കേറ്റത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകാനായി കണ്ണൂരിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.

ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും ഉളിക്കൽ പോലീസും സ്ഥലത്ത് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48366/scooter-slips-on-road-housewife-dies)