---
title: "തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആന ചരിഞ്ഞെന്ന വ്യാജ പ്രചരണം: ദേവസ്വം പരാതി നൽകി"
english_title: "elephant Taliparamba Rajarajeswara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48352/elephant-taliparamba-rajarajeswara"
published_at: "2022-06-11T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4475953e71_vac.jpg"
keywords: []
---

# തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആന ചരിഞ്ഞെന്ന വ്യാജ പ്രചരണം: ദേവസ്വം പരാതി നൽകി

> **Lead Summary:** **ത​ളി​പ്പ​റ​മ്പ്: **ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ ഗ​ണ​പ​തി​യെ​ന്ന ആ​ന ച​രി​ഞ്ഞെ​ന്ന വ്യാ​ജപ്ര​ചാ​ര​ണം.വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ടി​ടി​കെ ദേ​വ​സ്വം. ഇ​തു സം​ബ​ന്ധി​ച്ച്‌ ത​ളി​പ്പ​റ​മ്ബ് പോ​ലീ​സി​ലും ക​ണ്ണൂ​ര്‍ സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ്ട്രി​യി​ലും ദേ​വ​സ്വം പ​രാ​തി ന​ല്‍​കി.

## Article Content

**ത​ളി​പ്പ​റ​മ്പ്: **ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ ഗ​ണ​പ​തി​യെ​ന്ന ആ​ന ച​രി​ഞ്ഞെ​ന്ന വ്യാ​ജപ്ര​ചാ​ര​ണം.വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ടി​ടി​കെ ദേ​വ​സ്വം. ഇ​തു സം​ബ​ന്ധി​ച്ച്‌ ത​ളി​പ്പ​റ​മ്ബ് പോ​ലീ​സി​ലും ക​ണ്ണൂ​ര്‍ സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ്ട്രി​യി​ലും ദേ​വ​സ്വം പ​രാ​തി ന​ല്‍​കി.

ഇ​ന്ന​ലെ​യാ​ണ് തൃ​ശൂ​രി​ല്‍ നി​ന്നു​ള്ള ഒ​രാ​ള്‍ ആ​ന​യും ആ​ന​ക്കാ​ര്യ​ങ്ങ​ളും എ​ന്ന വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ ഗ​ണ​പ​തി​ക്ക് പ്ര​ണാ​മം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ത​ളി​പ്പ​റ​മ്ബ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ ഗ​ണ​പ​തി​യെ​ന്ന ആ​ന ച​രി​ഞ്ഞെ​ന്ന രീ​തി​യി​ല്‍ പോ​സ്റ്റി​ട്ട​ത്. ഇ​ത് മ​റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. ക്ഷേ​ത്രം അ​ധി​കാ​രി​ക​ളെ​യും ആ​ന പാ​പ്പാ​നെ​യും ഫോ​ണി​ലും വി​ളി​ച്ച്‌ അ​ന്വേ​ഷി​ക്കു​വാ​ന്‍ തു​ട​ങ്ങി.

ഇ​തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്ബ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ ആ​ന​യാ​യ ഗ​ണ​പ​തി ച​രി​ഞ്ഞു എ​ന്ന വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്ന​തി​നെ കു​റി​ച്ച്‌ അ​വ​ര്‍ അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ര്‍​ത്ത​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​രി​ല്‍ ഉ​ള്ള ഒ​രു വ്യ​ക്തി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പോ​സ്റ്റ് വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ പ​ങ്കു​വ​ച്ച​ത്. തു​ട​ര്‍​ന്ന് മ​റ്റു​ള്ള​വ​രും ഇ​ത് പ​ങ്കു​വ​ച്ചു.

2008ല്‍ ​മു​ന്‍ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി യെ​ദ്യൂ​ര​പ്പ​യാ​ണ് ഗ​ണ​പ​തി​യെ ന​ട​യി​രു​ത്തി​യ​ത്. ഇ​പ്പോ​ള്‍ മ​ദ​പ്പാ​ടി​ലു​ള്ള ആ​ന​യ്ക്ക് മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. ആ​ന​യെ പു​റ​ത്തെ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള സാ​ങ്കേ​തി​ക ത​ട​സം നീ​ക്കാ​ന്‍ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ടി ​ടി കെ ​ദേ​വ​സ്വം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ മു​ല്ല​പ്പ​ള്ളി നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48352/elephant-taliparamba-rajarajeswara)