---
title: "സയ്യിദ് നഗറിലെ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കവർച്ച : മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്"
english_title: "robbery in royal school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48263/robbery-in-royal-school"
published_at: "2022-06-10T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a356f1add6c_Untitled-2_web.jpg"
keywords: []
---

# സയ്യിദ് നഗറിലെ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കവർച്ച : മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **തളിപ്പറമ്പ്: **സയ്യിദ് നഗറിലെ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കവർച്ച, വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ ഉണ്ടായിട്ടും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സയ്യിദ് നഗർ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള റോയൽ സ്കൂളിൽ ഇന്നലെ രാത്രിയാണ് സംഭവം.

## Article Content

**തളിപ്പറമ്പ്: **സയ്യിദ് നഗറിലെ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കവർച്ച, വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ ഉണ്ടായിട്ടും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സയ്യിദ് നഗർ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കീഴിലുള്ള റോയൽ സ്കൂളിൽ ഇന്നലെ രാത്രിയാണ് സംഭവം.

സ്കൂളിന്റെ മുൻ കവാടത്തിന് വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്‍ന്ന് ഓഫീസിന്റെ പൂട്ടും പൊളിച്ചു. ഓഫീസിനകത്തെ ഫയലുകളെല്ലാം വാരിവലിച്ചിട്ടനിലയിലാണുള്ളത്. കമ്പ്യൂട്ടറുകളും പണമടങ്ങിയ ബാഗും ഓഫീസിനകത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവയൊന്നും മോഷണം പോയിട്ടില്ല. പ്രിന്‍സിപ്പാളിന്റെ മുറിയുടെ പൂട്ടും തകര്‍ത്തിരുന്നു.

ഈ മുറിയില്‍ മൊബൈല്‍ ഫോണും മറ്റ് വിലപിടിച്ച വസ്തുക്കളും ഉണ്ടായിരുന്നുവെങ്കിലും ഇവയൊന്നും എടുക്കാതെ നിരവധി ഫയലുകള്‍ സൂക്ഷിക്കുന്ന ഷെല്‍ഫ് മാത്രമാണ് കുത്തിത്തുറന്നിട്ടുള്ളത്. ഷെല്‍ഫിലെ ഫയലുകള്‍ വലിച്ചിട്ടനിലയിലാണുള്ളത്.

ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മുറിയിലേക്കും പൂട്ട് പൊളിച്ച് കള്ളന്‍ കയറിയിട്ടുണ്ട്. ഇവിടെ നിന്നും ഫയലുകള്‍ പരിശോധിച്ചതല്ലാതെ കള്ളന്‍ ഒന്നും കൊണ്ടു പോയിട്ടില്ലെന്നാണ് നിഗമനം.

സ്‌കൂള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ടോര്‍ച്ച് തെളിയിച്ച് പരിശോധന നടത്തുന്ന കള്ളന്റെ വ്യക്തമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ സംബന്ധമായ എന്തെങ്കിലും ഫയലുകളോ മറ്റോ മോഷ്ടിക്കാനാണ് ശ്രമം നടന്നതെന്ന സംശയത്തിലാണ് പോലീസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48263/robbery-in-royal-school)