---
title: "മാടായിയിലെ പോർക്കലി സ്റ്റീൽസിനെതിരെ സമരം ശക്തമാക്കി സിഐടിയു"
english_title: "citu protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48259/citu-protest"
published_at: "2022-06-10T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a34d46bbf18_vac.jpg"
keywords: []
---

# മാടായിയിലെ പോർക്കലി സ്റ്റീൽസിനെതിരെ സമരം ശക്തമാക്കി സിഐടിയു

> **Lead Summary:** **പഴയങ്ങാടി: **തൊഴിൽ നിഷേധത്തിനെതിരെ സി.ഐ.ടി.യു.സമരം ശക്തമാക്കി. 1 2 3 ദിവസം പിന്നിട്ടിട്ടും അനുരജ്ജന ചർച്ചകൾക്ക് പോലും തയ്യാറാത്തതിൽ പ്രതിഷേധിച്ചാണ് പോർക്കലിസ്റ്റിൽസിലെ മാടായി, മാതമംഗലം, പയ്യന്നൂർ എന്നി സ്ഥാപനങ്ങളിലേക്ക് ഇന്ന് സി ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടന്നത്.

## Article Content

**പഴയങ്ങാടി: **തൊഴിൽ നിഷേധത്തിനെതിരെ സി.ഐ.ടി.യു.സമരം ശക്തമാക്കി. 1 2 3 ദിവസം പിന്നിട്ടിട്ടും അനുരജ്ജന ചർച്ചകൾക്ക് പോലും തയ്യാറാത്തതിൽ പ്രതിഷേധിച്ചാണ് പോർക്കലിസ്റ്റിൽസിലെ മാടായി, മാതമംഗലം, പയ്യന്നൂർ എന്നി സ്ഥാപനങ്ങളിലേക്ക് ഇന്ന് സി ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടന്നത്.

മാടായി പോർക്കലിസ്റ്റിൽ സിലേക്ക് വെങ്ങര റെയിൽവ്വേ ഗേറ്റ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിച്ചു മാർച്ച് പോക്കലിസ്റ്റിൽസിന് മുന്നിൽ പഴയങ്ങാടി എസ്.ഐ ദിലീപിൻ്റെ നേതൃത്വ ലുള്ളള സംഘം തടഞ്ഞു.സി.ഐ.ടി.യു.ജില്ലാ സി ക്രട്ടറി കെ.അശോകൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു.ജില്ലാ കമ്മറ്റി അംഗം ഐ.വി.ശിവരാമൻ അധ്യക്ഷത വഹിച്ചു. കെ.പി.രാജൻ, സി.ഒ പ്രഭാകരൻ, വി.വി.മുരളി ,വി.വി.രാമചന്ദ്രൻ ,ഇ എം ഏലിയാസ് തുടങ്ങിയ ർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48259/citu-protest)