---
title: "കടകളിലെ നഗരസഭാ നോട്ടീസ് വെറും അലങ്കാരമോ...? തളിപ്പറമ്പിൽ പ്ലാസ്റ്റിക് നിരോധനം കടലാസുകളിൽ മാത്രം,തൊട്ടടുത്ത പഞ്ചായത്തിൽ  പ്ലാസ്റ്റിക് കവറുകളിൽ സാധനം  കൊടുത്താൽ പിഴ"
english_title: "plastic issue in thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48192/plastic-issue-in-thalipparamba"
published_at: "2022-06-10T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2ec07de669_vac.jpg"
keywords: []
---

# കടകളിലെ നഗരസഭാ നോട്ടീസ് വെറും അലങ്കാരമോ...? തളിപ്പറമ്പിൽ പ്ലാസ്റ്റിക് നിരോധനം കടലാസുകളിൽ മാത്രം,തൊട്ടടുത്ത പഞ്ചായത്തിൽ  പ്ലാസ്റ്റിക് കവറുകളിൽ സാധനം  കൊടുത്താൽ പിഴ

> **Lead Summary:** **തളിപ്പറമ്പ്: **പ്ലാസ്റ്റിക്‌ ബാഗുകൾ നിരോധിച്ച നഗരസഭയാണിതെന്ന് രേഖകൾ പറയും. യോഗം ചേർന്ന് നഗരസഭാ കൗൺസിലർമാർ ചർച്ചചെയ്ത്‌ ഐകകണ്ഠ്യേന അംഗീകരിച്ച വിഷയം കൂടിയാണ് പ്ലാസ്റ്റിക്‌ കാരിബാഗുകളുടെ വില്പനയും ഉപയോഗവും. അതേസമയം നഗരസഭയിലെ ഏതൊരു കടയിൽ ചെന്നാലും പ്ലാസ്റ്റിക് സഞ്ചികൾ കിട്ടും.

## Article Content

**തളിപ്പറമ്പ്: **പ്ലാസ്റ്റിക്‌ ബാഗുകൾ നിരോധിച്ച നഗരസഭയാണിതെന്ന് രേഖകൾ പറയും. യോഗം ചേർന്ന് നഗരസഭാ കൗൺസിലർമാർ ചർച്ചചെയ്ത്‌ ഐകകണ്ഠ്യേന അംഗീകരിച്ച വിഷയം കൂടിയാണ് പ്ലാസ്റ്റിക്‌ കാരിബാഗുകളുടെ വില്പനയും ഉപയോഗവും. അതേസമയം നഗരസഭയിലെ ഏതൊരു കടയിൽ ചെന്നാലും പ്ലാസ്റ്റിക് സഞ്ചികൾ കിട്ടും.

ടൗണിലൂടെ സാധനങ്ങളുമായി പോകുന്നവരുടെ കൈകളിൽ ഒന്നിലേറെ പ്ലാസ്റ്റിക്‌ ബാഗുകളുണ്ടാകും. വഴിയോര കച്ചവടക്കാരെപ്പോലും ഈ വിഷയത്തിൽ നിയന്ത്രിക്കാൻ അധികൃതർക്കാകുന്നില്ല. നിരോധനത്തിന്റെ തുടക്കത്തിൽ ബോധവത്കരണവും കടകളിൽ കയറി പ്ലാസ്റ്റിക്‌ കാരിബാഗുകൾ കസ്റ്റഡിയിലെടുക്കലും ജാഗ്രതയോടെ നടന്നിരുന്നു.

നഗരസഭാ തീരുമാനം ലംഘിച്ച വ്യാപാരികൾക്ക് പിഴയടയ്ക്കേണ്ടിയും വന്നു. ചിലർ ഒളിപ്പിച്ചുവെച്ചും മറ്റുമാണ് പ്ലാസ്റ്റിക്‌ സഞ്ചികളിൽ സാധനങ്ങൾ നൽകിയത്. എന്നാലിപ്പോൾ അത്തരം ഭയമൊന്നും കാണാനില്ല. എന്നാൽ സമീപ പഞ്ചായത്തുകളിൽ പോലും കർശന പരിശോധന നടന്നുകൊണ്ടിരിക്കെ തന്നെ തളിപ്പറമ്പ് നഗരസഭാ പരിസരത്ത് പരിശോധനയും ഇല്ല പിഴ ഈടാക്കലും ഇല്ല.

എല്ലാ കടകളിലും പ്ലാസ്റ്റിക് നിരോധന നോട്ടീസ് ഒട്ടിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും നടപ്പിലാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.കഴിഞ്ഞദിവസം ആന്തൂർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കടകളിൽനിന്ന് പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48192/plastic-issue-in-thalipparamba)