---
title: "ഇന്നലെ 7500 ന് മുകളില്‍ കോവിഡ് ബാധിതര്‍; 100 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്ക്; 24 മരണം"
english_title: "Kovid victims above 7500 yesterday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48167/kovid-victims-above-7500-yesterday"
published_at: "2022-06-10T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2d4eb5647a_download_(22).jpg"
keywords: []
---

# ഇന്നലെ 7500 ന് മുകളില്‍ കോവിഡ് ബാധിതര്‍; 100 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്ക്; 24 മരണം

> **Lead Summary:** **ന്യൂഡല്‍ഹി: **രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7584 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 100 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ടിപിആര്‍ 2.26 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 24 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

## Article Content

**ന്യൂഡല്‍ഹി: **രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7584 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 100 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ടിപിആര്‍ 2.26 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 24 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് ഏഴായിരത്തിന് മുകളിലെത്തുന്നത്. കഴിഞ്ഞദിവസം 7240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്കില്‍ വന്‍ വര്‍ധനവുണ്ടാകുന്നത്. 

കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധനയാണ് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 36,267 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48167/kovid-victims-above-7500-yesterday)