---
title: "കേരള സ്റ്റേറ്റ് ഭാരത്‌ സ്കൗട്ട് ആൻഡ് ഗെയ്ഡ്സ് വിദ്യാലയശുചീകരണ പരുപാടി ഉദ്ഘാടനം ചെയ്തു"
english_title: "Kerala State Bharat Scouts and Guides inaugurated the school cleaning program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4815/kerala-state-bharat-scouts-and-guides-inaugurated-the-school-cleaning-program"
published_at: "2021-10-12T19:00:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61658e425dc42_news-card-webty.jpg"
keywords: []
---

# കേരള സ്റ്റേറ്റ് ഭാരത്‌ സ്കൗട്ട് ആൻഡ് ഗെയ്ഡ്സ് വിദ്യാലയശുചീകരണ പരുപാടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് &ഗൈഡ്‌സ് തളിപ്പറമ്പ നോർത്ത് എൽ പി വിദ്യാലയ ശുചീകരണ പ്രോഗ്രാം ബി ഇ എം എൽ പി സ്കൂളിൽ വാർഡ് കൗൺസിലറും തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ പി പി മുഹമ്മദ്‌ നിസാറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് &ഗൈഡ്‌സ് തളിപ്പറമ്പ നോർത്ത് എൽ പി വിദ്യാലയ ശുചീകരണ പ്രോഗ്രാം ബി ഇ എം എൽ പി സ്കൂളിൽ വാർഡ് കൗൺസിലറും തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ പി പി മുഹമ്മദ്‌ നിസാറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വിദ്യാലയ ശുചിത്വ സാമഗ്രി വിതരണം ലോക്കൽ മേനേജർ ടി ജെ ജോസ് പ്രകാശ്. നിർവഹിച്ചു. പി ടി എ പ്രസിഡന്റ്  മുംതാസ് സി കെ, ശ്രീമതി സിനി ജോസഫ് പി, ബി ഇ എം ബുക്ക്‌ സൊസൈറ്റി സെക്രട്ടറി ഇന്ദിര , ആബിദ എസ്.കെ. എന്നിവർ ആശംസ അറിയിച്ചു.

കെ എസ് ബി എസ് ജി തളിപ്പറമ്പ നോർത്ത്  എൽ എ മോഹൻദാസ് പിഎം സ്വാഗതം പറഞ്ഞു. എച് എം ബി ഇ എം എൽ പി ,എ നിഖില മിത്രൻ നന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4815/kerala-state-bharat-scouts-and-guides-inaugurated-the-school-cleaning-program)