---
title: "എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം 15ന് "
english_title: "Sslc result 2022"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48139/sslc-result-2022"
published_at: "2022-06-10T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2a5ba88234_Screenshot_20220610-073007_Google.jpg"
keywords: []
---

# എസ്എസ്എൽസി പരീക്ഷാ ഫലം ഈ മാസം 15ന് 

> **Lead Summary:** **തിരുവനന്തപുരം :** ഈ വർഷത്തെ എസ്‌.എസ്‌.എൽ.സി പരീക്ഷാഫലം ജൂൺ 15ന്‌ പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപിക്കുക.

## Article Content

**തിരുവനന്തപുരം :** ഈ വർഷത്തെ എസ്‌.എസ്‌.എൽ.സി പരീക്ഷാഫലം ജൂൺ 15ന്‌ പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപിക്കുക.

പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റായ keralaresults. nic.in ൽ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan.kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം.

വെബ്സൈറ്റിൽനിന്നും മാർക്ക് ലിസ്റ്റും ഡൗൺലോഡ് ചെയ്യാം. സംസ്ഥാനത്തെ 2,962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്.

ഗൾഫ് മേഖലയിൽ ഒൻപതു കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്‌.എസ്‌.എൽ.സി. എഴുത്തുപരീക്ഷകൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48139/sslc-result-2022)