---
title: "മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി"
english_title: "mahila congress protests"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48099/mahila-congress-protests"
published_at: "2022-06-09T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1fbaed66d8_vac.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ: **സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു,

## Article Content

**കണ്ണൂർ: **സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു,

സംസ്ഥാന ജനറൽ സെക്രട്ടറി മാരായ ഡോ. കെ. വി. ഫിലോമിന, പി കെ സരസ്വതി, ഡയസി സ്‌കറിയ, സി. ടി ഗിരിജ, ഇ. പി ശ്യാമള, അത്തായി പത്മിനി, കെ പി വസന്ത, ടി. പി വല്ലി, രതി. കെ കെ തുടങ്ങിയവർ സംസാരിച്ചു.

ഡി.സി.സി ഓഫിസിൽ നിന്ന് പുറപ്പെട്ട മാർച്ച് കലക്ടറുടെ ചേമ്പറിൽ എത്തി മുദാ വാക്യം വിളി തുടർന്നതിന്ന് ശേഷമാണ് പോലീസ് എത്തിയത്. മുൻ കൂട്ടി നിശ്ചയിച്ച പ്രതിഷേധ പ്രകടനത്തിന്ന് വേണ്ടത്ര പോലീസ് കാരെ നിയോഗിക്കാൻ പറ്റിയില്ല.

ടൗൺ സി.ഐ. ശ്രീജിത്ത് കൊതേരി വന്നതിന് ശേഷമാണ് സമരക്കാരെ പുറത്തെത്തിച്ചത്. പിന്നീട് പ്രധാന ഗൈയിറ്റിന്ന് മുൻ വശത്ത് നിന്ന് മുദ്രാവാക്യം വിളിക്കുകയും പിരിഞ്ഞു പോവുകയുമാണ് ചെയ്തത്. കലക്ട്രേറ്റിന്റെ പ്രധാന ഗൈറ്റ് തുറന്നിട്ട നിലയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48099/mahila-congress-protests)