---
title: "ചരക്കു ലോറികളിൽ അമിതഭാരം കയറ്റി ആർടിഒ ഉദ്യോഗസ്ഥർ ഉൾപ്പെടെ വൻ തട്ടിപ്പ്:   വിജിലൻസ് സംഘം 7 ലോറികൾ പിടികൂടി"
english_title: "Vigilance team seizes 7 lorries"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48062/vigilance-team-seizes-7-lorries"
published_at: "2022-06-09T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1c26a834ad_vac.jpg"
keywords: []
---

# ചരക്കു ലോറികളിൽ അമിതഭാരം കയറ്റി ആർടിഒ ഉദ്യോഗസ്ഥർ ഉൾപ്പെടെ വൻ തട്ടിപ്പ്:   വിജിലൻസ് സംഘം 7 ലോറികൾ പിടികൂടി

> **Lead Summary:** **കണ്ണൂർ: **ചരക്ക് വാഹനങ്ങളിൽ അമിതഭാരം കയറ്റി സർവ്വീസ് നടത്തി ആർ.ടി.ഒ. ചെക്ക് പോസ്റ്റ്ഉദ്യോഗസ്ഥന്മാരുമായി ഒത്തുകളി തട്ടിപ്പ്. വിജിലൻസ് പരിശോ‌ധനയിൽ ഏഴ് ലോറികൾ പിടികൂടി വളപട്ടണത്തും, കൂത്തുപറമ്പിലും നടത്തിയ വിജിലൻസ് സംഘത്തിൻ്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

## Article Content

**കണ്ണൂർ: **ചരക്ക് വാഹനങ്ങളിൽ അമിതഭാരം കയറ്റി സർവ്വീസ് നടത്തി ആർ.ടി.ഒ. ചെക്ക് പോസ്റ്റ്ഉദ്യോഗസ്ഥന്മാരുമായി ഒത്തുകളി തട്ടിപ്പ്. വിജിലൻസ് പരിശോ‌ധനയിൽ ഏഴ് ലോറികൾ പിടികൂടി വളപട്ടണത്തും, കൂത്തുപറമ്പിലും നടത്തിയ വിജിലൻസ് സംഘത്തിൻ്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

വാഹന പെർമിറ്റിൽ രേഖപ്പെടുത്തിയതിനെക്കാൾ അമിത ലോഡ് കയറ്റി തൂക്കം അറിയിക്കുവാനുള്ള ടോക്കൺ ചെക്ക് പോസ്റ്റുകളിൽ നിന്ന് വാങ്ങി തിരിച്ചു വരവെതൂക്കം അളവ് നൽകുന്നതിന് പകരം വ്യാജ തുണ്ടുകൾ കൈമാറി കൈകൂലി നൽകി കടന്നു പോയ ഏഴ് ലോറികളെയാണ് വിജിലൻസ് സംഘം ഇന്നലെ പിടികൂടിയത്.

വളപട്ടണത്ത് വിജിലൻസ് പോലീസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെയും കൂത്തുപറമ്പിൽ ഇൻസ്പെക്ടർ കെ.വി.പ്രമോദിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഓരോ പത്ത് കിലോമീറ്ററിലുള്ളിലും തൂക്കം മെഷീൻ ഉണ്ടെന്നിരിക്കെ വാഹനതൂക്കം നടത്താതെ ആർ.ടി.ഒ.ചെക്ക് പോസ്റ്റു കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം ക്രമക്കേടുകൾക്കെതിരെ വിജിലൻസ് സംഘം ഇന്ന് റിപ്പോർട്ട് കൈമാറും.

അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റി പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതും റോഡ് സുരക്ഷാ ക്രമീകരണങ്ങൾ അവഗണിച്ച് സർവ്വീസ് നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48062/vigilance-team-seizes-7-lorries)