---
title: "നടുവിൽ പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് നേതാവ്: പ്ലാനിങ് ഓഫീസർക്ക് പരാതി നൽകി"
english_title: "naduvil panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/48035/naduvil-panchayath"
published_at: "2022-06-09T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a4680c1e6_vac.jpg"
keywords: []
---

# നടുവിൽ പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് നേതാവ്: പ്ലാനിങ് ഓഫീസർക്ക് പരാതി നൽകി

> **Lead Summary:** യു ഡി എഫ് ഭരിക്കുന്ന നടുവിൽ പഞ്ചായത്തിൽ 2022/23 സാമ്പത്തിക വർഷത്തെ പദ്ധതി സമർപ്പണത്തിൽ ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതാവ് പരാതി നൽകി. പദ്ധതി ആസൂത്രണപ്രി ക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമസഭകൾ ചേരാതെയാണ് വികസന സെമിനാർ നടത്തിയത് എന്നാണ് പരാതി.

## Article Content

യു ഡി എഫ് ഭരിക്കുന്ന നടുവിൽ പഞ്ചായത്തിൽ 2022/23 സാമ്പത്തിക വർഷത്തെ പദ്ധതി സമർപ്പണത്തിൽ ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതാവ് പരാതി നൽകി. പദ്ധതി ആസൂത്രണപ്രി ക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമസഭകൾ ചേരാതെയാണ് വികസന സെമിനാർ നടത്തിയത് എന്നാണ് പരാതി.

സർക്കാർ ഉത്തരവ് പ്രകാരം മെയ് 16 മുതൽ 27 വരെയുള്ള തിയതികളിൽ ഗ്രാമസഭകൾ ചേരണമെന്ന നിർദ്ദേശമാണ് നടുവിൽ പഞ്ചായത്തിൽ ലംഘിക്കപ്പെട്ടത് ഇതിനെതിരെ നടുവിൽ മണ്ഡലം തലത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ യോഗ തീരുമാനപ്രകാരം മണ്ഡലം സെക്രട്ടറി ജേക്കബ് 'പാണംകുഴിയാണ് ജില്ലാ പ്ലാനിങ്ങ് ഓഫിസർക്ക് പരാതി നല്കിയത്.

കഴിഞ്ഞ വർഷത്തെ പദ്ധതി ആസൂത്രണ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചകളും പരാതിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/48035/naduvil-panchayath)