---
title: "ഒറ്റനമ്പർ ചൂതാട്ടം: തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപത്തുനിന്നും മൂന്നുപേർ പിടിയിൽ"
english_title: " Three arrested near Taliparamba Market Road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47986/three-arrested-near-taliparamba-market-road"
published_at: "2022-06-09T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1849a2d2e7_Untitled-2_web.jpg"
keywords: []
---

# ഒറ്റനമ്പർ ചൂതാട്ടം: തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപത്തുനിന്നും മൂന്നുപേർ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ പി സി സഞ്ജയ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട മൂന്നംഗ സംഘത്തെ ഇന്നലെ പിടികൂടി. ഇവരെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ പി സി സഞ്ജയ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട മൂന്നംഗ സംഘത്തെ ഇന്നലെ പിടികൂടി. ഇവരെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.

മാങ്ങാട്ടെ പൂന്നേന്റകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(50), മുക്കോലയിലെ പൂമംഗലോരകത്ത് പി.സിദ്ദീഖ്(51), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ കക്കോട്ടകത്ത് പുരയില്‍ എം.വി.അഷറഫ്(65) എന്നിവരാണ് റിമാന്‍ഡിലായത്.

ഇന്നലെ ഉച്ചയ്ക്ക് മാർക്കറ്റ് റോഡിലെ ഡി ഫ്ളേം ഹോട്ടലിനു മുന്നിൽ വെച്ചാണ് മൂവരെയും പിടികൂടിയത്ഇവരില്‍ നിന്ന് 2230 രൂപയും പോലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47986/three-arrested-near-taliparamba-market-road)