---
title: ""മുഖ്യമന്ത്രി രാജിവെക്കണം"; മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി"
english_title: "Muslim Youth League activists marched to Kannur Collectorate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47933/muslim-youth-league-activists-marched-to-kannur-collectorate"
published_at: "2022-06-08T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0b7a26bb16_vac.jpg"
keywords: []
---

# "മുഖ്യമന്ത്രി രാജിവെക്കണം"; മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ: **മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി കലക്ടറേറ്റിനു മുന്നിൽ മാർച്ച് ഉദ്ഘാടനം ചെയ്തു .

## Article Content

**കണ്ണൂർ: **മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി കലക്ടറേറ്റിനു മുന്നിൽ മാർച്ച് ഉദ്ഘാടനം ചെയ്തു .

യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് നസീർ നെല്ലൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.സി നസീർ, അൽത്താഫ് മാങ്ങാടൻ, അലി മംഗര , തസ്ലീം ചേറ്റംകുന്ന്, ഷംസീർ മയ്യിൽ, നൗഷാദ് പുതുക്കണ്ടം, ജിയാസ് വെള്ളൂർ, അഷ്ക്കർ കണ്ണാടിപ്പറമ്പ്, സി.എം. ഇസ്സുദ്ദീൻ, റഷീദ് തലായി നേതൃത്വം നൽകി. പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജലപീരങ്കി പ്രയോഗത്തിന്റെ ശക്തിയിൽ തെറിച്ചു വീണ് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷംസീർ മയ്യിൽ, അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്കർ കണ്ണാടി പറമ്പ്, ഇർഷാദ് പള്ളിപ്രം, സഫ്‌വാൻ പാപ്പിനിശേരി എന്നിവർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47933/muslim-youth-league-activists-marched-to-kannur-collectorate)