---
title: "വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച യുവാവിന് മർദ്ദനം : പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "alleged harassment of a young man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47929/alleged-harassment-of-a-young-man"
published_at: "2022-06-08T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0b55244c3b_download.jpg"
keywords: []
---

# വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച യുവാവിന് മർദ്ദനം : പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **ആലക്കോട്‌: **വായ്പ കൊടുത്ത 10 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിലുള്ള വിരോധം യുവാവിനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൈയിൽ ധരിച്ച ഇടിവള കൊണ്ട് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതി.

## Article Content

**ആലക്കോട്‌: **വായ്പ കൊടുത്ത 10 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിലുള്ള വിരോധം യുവാവിനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൈയിൽ ധരിച്ച ഇടിവള കൊണ്ട് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതി.

പാടിയോട്ടുചാൽ ചരൾ പാറ സ്വദേശി മാത്യുവിൻ്റെ മകൻ അഭിലാഷ് മാത്യുവിൻ്റെ (43) പരാതിയിലാണ് ആലക്കോട് ബീമ്പും കാട് സ്വദേശി സാബുവിനെ (45) തിരെ പോലീസ് കേസെടുത്തത്.

വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ചതിലുള്ള വിരോധനത്തിൽ പരാതിക്കാരനെ പ്രതിയുടെ വീട്ടുമുറ്റത്ത് വെച്ച് ഇക്കഴിഞ്ഞ മെയ് 26ന് വൈകുന്നേരമാണ് മർദിച്ചതെന്ന് പോലീസിൽ നൽകിയപരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47929/alleged-harassment-of-a-young-man)