---
title: "താവം ഈറ്റില്ലം റസ്റ്റോറന്റിനെ തിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് മാനേജ്‌മെന്റ്"
english_title: "thavam eettillam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47926/thavam-eettillam"
published_at: "2022-06-08T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0b4a013acf_vac.jpg"
keywords: []
---

# താവം ഈറ്റില്ലം റസ്റ്റോറന്റിനെ തിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് മാനേജ്‌മെന്റ്

> **Lead Summary:** താവം ഈറ്റില്ലം റസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റത് അടിസ്ഥാനരഹിതമെന്ന്' റസ്റ്റോറന്റ് മാനേജ്‌മെന്റ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ അഞ്ചാം തീയതി ഉച്ചയ്ക്ക് 1.30 ന് വി.റിയാസ് എന്ന വ്യക്തി ചിക്കന്‍ ബിരിയാണി പാര്‍സല്‍ വാങ്ങി ഒരു വര്‍ക്ക്‌ഷോപ്പില്‍ വച്ച് കഴിച്ചു എന്നാണ് ആരോപണം.

## Article Content

താവം ഈറ്റില്ലം റസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റത് അടിസ്ഥാനരഹിതമെന്ന്' റസ്റ്റോറന്റ് മാനേജ്‌മെന്റ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ അഞ്ചാം തീയതി ഉച്ചയ്ക്ക് 1.30 ന് വി.റിയാസ് എന്ന വ്യക്തി ചിക്കന്‍ ബിരിയാണി പാര്‍സല്‍ വാങ്ങി ഒരു വര്‍ക്ക്‌ഷോപ്പില്‍ വച്ച് കഴിച്ചു എന്നാണ് ആരോപണം.

അടുത്ത ദിവസം (ജൂണ്‍ 6 ) ഉച്ചയോടെയാണ് ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റു. എന്നാ ആരോപിച്ച് എരിപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ഇവിടെ നിന്ന് ബിരിയാണി കഴിച്ച മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഒന്നു ഉണ്ടായിട്ടില്ല.

അതു കൊണ്ട് തന്നെ താവം ഇറ്റില്ലത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിക്കുന്നത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് മാനേജ്‌മെന്റായ പി.കെ.സുനിഷ്, എം.അനൂപ്, എന്‍.ബൈജു, കെ.പി.റി ജു, പി.മുപേഷ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47926/thavam-eettillam)