---
title: "നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി"
english_title: "kappa on criminal case mattannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47870/kappa-on-criminal-case-mattannur"
published_at: "2022-06-08T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a06701ac74d_news-card.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

> **Lead Summary:** **കണ്ണൂര്‍: **കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് 15 (കാപ്പ) പ്രകാരം ചുമത്തി നാടുകടത്തി.

## Article Content

**കണ്ണൂര്‍: **കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് 15 (കാപ്പ) പ്രകാരം ചുമത്തി നാടുകടത്തി.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS ന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് DIG യുടെ ഉത്തരവ് പ്രകരമാണ് നടപടി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അസ്ക്കര്‍ യു കെ, @ക്രെയിന്‍ അസ്ക്കര്‍(41) ആരിഫ മന്‍സില്‍, പലോട്ടുപള്ളി, കോളാരി, യെയാണ് നാടുകടത്തി.

മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 3 ഓളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് അസ്ക്കര്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് 15(1) (കാപ്പ) പ്രകാരം ചുമത്തി നാടുകടത്തി.

വളപട്ടണം പോലീസ് സ്റ്റേഷനില്‍ മാത്രം 4 ഓളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് അര്‍ജുന്‍. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പ്രതികളെ ആറ് മാസത്തേക്ക് തടഞ്ഞു കൊണ്ട് ആണ് ഉത്തരവായത്. അടുത്ത കാലത്തായി കാപ്പ ചുമത്തി നാടുകടത്തല്‍ നടപടി നേരിടുന്ന മൂന്നാമത്തെയും നാലാമത്തെയും ക്രിമിനല്‍ കേസ്സ് പ്രതികളാണ് അസ്ക്കറും അര്‍ജുനും.

കാപ്പ ചുമത്തി ജയില്‍ അടക്കുന്നതിനായി 13 പ്രതികള്‍ക്കെതിരെ നടപടിക്കായി ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട് നല്‍കിയതില്‍ ആറ് പ്രതികളുടെ പേരില്‍ ഓര്‍ഡര്‍ ആയതില്‍ 4 പെര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതും, കാപ്പ ചുമത്തി നാടുകടത്തുന്നതിനായി 10 പെര്‍ക്കെതിരെ നടപടിക്ക് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി ക്കു ശുപാര്‍ശ ചെയ്തിട്ടുള്ളതും നാലു പെര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതുമാണ്.

കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47870/kappa-on-criminal-case-mattannur)