---
title: "മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക്  നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "collectorate march of youth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47788/collectorate-march-of-youth-congress"
published_at: "2022-06-08T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a022359e8a0_vac.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക്  നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** **കണ്ണൂർ: **മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ട്രേറ്റ്ലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ട്രേറ്റ്ലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.ഡി സി സി ഓഫിസില്‍ നിന്നാരംഭിച്ച പ്രകടനം കലക്‌ട്രേറ്റിന് മുന്നില്‍ ബാരിക്കേഡ് കെട്ടി തടഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റിജിൻ രാജ് ജില്ലാ ഭാരവാഹികളായ വി രാഹുൽ, ഷാജു കണ്ടമ്പേത്ത്,സിവി സുമിത്ത്,സുമേഷ് കുമാർ , ജിതിൻ ലൂക്കോസ്, നവീൻ കുമാർ, രാഗേഷ് തില്ലങ്കേരി,പ്രശാന്ത് മാസ്റ്റർ, വിജേഷ് കെ. കെ, മുഹ്സിൻ കീഴ്ത്തള്ളി, മുഹമ്മദ്‌ ഷമ്മാസ് ,രാജേഷ് കൂടാളി,ബ്ലോക്ക്‌ പ്രസിഡന്റ്‌ മാർ വരുൺ എം.കെ,ഫർസിൻ മജീദ്. ചിന്മയ് മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47788/collectorate-march-of-youth-congress)