---
title: "വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു"
english_title: " fell from the roof of the house and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47728/fell-from-the-roof-of-the-house-and-died"
published_at: "2022-06-07T19:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f5ae57b407_vac.jpg"
keywords: []
---

# വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

> **Lead Summary:** **പയ്യന്നൂർ:** കരിവെള്ളൂരിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. കരിവെള്ളൂർ ആശുപത്രിക്ക് സമീപത്തെ പ്രവാസി കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയൽ സ്വദേശി പരേതനായ കണ്ണൻ വെളിച്ചപ്പാടിൻ്റെ മകൻ കെ.ലക്ഷ്മണനാണ് മരണപ്പെട്ടത്.

## Article Content

**പയ്യന്നൂർ:** കരിവെള്ളൂരിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. കരിവെള്ളൂർ ആശുപത്രിക്ക് സമീപത്തെ പ്രവാസി കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയൽ സ്വദേശി പരേതനായ കണ്ണൻ വെളിച്ചപ്പാടിൻ്റെ മകൻ കെ.ലക്ഷ്മണനാണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 8 മണിയോടെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ താഴെക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ഉടൻആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ. വസന്ത ( അയത്ര വയൽ). മക്കൾ .അഖിൽലാൽ (ഗൾഫ്), ലാവണ്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, മോഹനൻ.പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47728/fell-from-the-roof-of-the-house-and-died)