---
title: "കവർച്ച നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Taliparamba police have arrested a fugitive accused of robbery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47725/taliparamba-police-have-arrested-a-fugitive-accused-of-robbery"
published_at: "2022-06-07T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f5a3c7bd4e_Untitled-2_web.jpg"
keywords: []
---

# കവർച്ച നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **കവർച്ചകേസിലെ പ്രതിയെ പിടികൂടി.തൃശൂർ നെടുമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ച കേസിലെ പ്രതിയെ തളിപ്പറമ്പിൽ നിന്നും പിടികൂടി. യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടി തൃശൂർ പോലീസിനെ ഏൽപ്പിച്ചത്.

## Article Content

**തളിപ്പറമ്പ്: **കവർച്ചകേസിലെ പ്രതിയെ പിടികൂടി.തൃശൂർ നെടുമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ച കേസിലെ പ്രതിയെ തളിപ്പറമ്പിൽ നിന്നും പിടികൂടി. യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടി തൃശൂർ പോലീസിനെ ഏൽപ്പിച്ചത്.

അർജുൻ (26) എന്ന കുട്ടുവിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. തളിപ്പറമ്പ് ചെപ്പനൂരിലെ വീട്ടിൽ ഒളിവിൽ താമസിച്ചു വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ തൃശ്ശൂർ പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47725/taliparamba-police-have-arrested-a-fugitive-accused-of-robbery)