---
title: "എം ഡി എം എയുമായി നാല് യുവാക്കൾ അറസ്റ്റിൽ"
english_title: "mdma case mattannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47723/mdma-case-mattannur"
published_at: "2022-06-07T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f594fd5100_Untitled-2_web.jpg"
keywords: []
---

# എം ഡി എം എയുമായി നാല് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** കണ്ണൂരിൽ 12ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി നാല് മട്ടന്നൂർ സ്വദേശികൾ പിടിയിൽ.കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നാണ് നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂരിൽ 12ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി നാല് മട്ടന്നൂർ സ്വദേശികൾ പിടിയിൽ.കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നാണ് നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മട്ടന്നൂർ പരിയാരത്ത് കെ പി റഹൂഫ്, നരയൻപാറയിലെ പി ഷമീർ, വെളിയമ്പ്ര സ്വദേശി സമീർ, പാലോട്ട്പള്ളി സ്വദേശി എം സി റിസ്വാൻ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47723/mdma-case-mattannur)