---
title: "ഓമ്നി വാനിൽ വന്ന ചവിട്ടി വിൽപ്പനക്കാരെ പറ്റി വ്യാപക പരാതി"
english_title: "carpet sellng"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47708/carpet-sellng"
published_at: "2022-06-07T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f455ff21cb_vac.jpg"
keywords: []
---

# ഓമ്നി വാനിൽ വന്ന ചവിട്ടി വിൽപ്പനക്കാരെ പറ്റി വ്യാപക പരാതി

> **Lead Summary:** സ്ത്രീകൾ മാത്രം ഉള്ള വീടുകൾ കേന്ദ്രീകരിച്ച് നിലത്ത് വിരിക്കുന്ന ചവിട്ടി ഭീഷണിപ്പെടുത്തി വിൽക്കുന്നതാണ് പരാതി. ആവശ്യമില്ലെങ്കിൽ പോലും വലിയ റോൾ ചവിട്ടി നിങ്ങളുടെ വീടിന്റെ ആവശ്യത്തിന് ഞങ്ങൾ മുറിച്ച് ഇനി വാങ്ങാതിരിക്കാൻ പറ്റില്ല എന്നൊക്കെ ഭീഷണിപ്പെടുത്തിയാണ് 5000രൂപ മുകളിലൊക്കെ വിലയുള്ള ചവിട്ടി നിരവധി വീടുകളിൽ ബലമായി വിൽപ്പന നടത്തിയിട്ടുണ്ട്.

## Article Content

സ്ത്രീകൾ മാത്രം ഉള്ള വീടുകൾ കേന്ദ്രീകരിച്ച് നിലത്ത് വിരിക്കുന്ന ചവിട്ടി ഭീഷണിപ്പെടുത്തി വിൽക്കുന്നതാണ് പരാതി. ആവശ്യമില്ലെങ്കിൽ പോലും വലിയ റോൾ ചവിട്ടി നിങ്ങളുടെ വീടിന്റെ ആവശ്യത്തിന് ഞങ്ങൾ മുറിച്ച് ഇനി വാങ്ങാതിരിക്കാൻ പറ്റില്ല എന്നൊക്കെ ഭീഷണിപ്പെടുത്തിയാണ് 5000രൂപ മുകളിലൊക്കെ വിലയുള്ള ചവിട്ടി നിരവധി വീടുകളിൽ ബലമായി വിൽപ്പന നടത്തിയിട്ടുണ്ട്.

പിലാത്തറ ചിറ്റന്നൂർ ഭാഗങ്ങളില്‍ ഓമ്നി വാനിൽ വന്ന് ചവിട്ടി വില്പന നടത്തുന്നവരെ കണ്ടാൽ പോലീസിൽ അറിയിക്കണമെന്ന് കടന്നപ്പള്ളി പഞ്ചായത്ത്‌ മെമ്പർ ശ്രീ ടി. വി സുധാകരൻ അറിയിച്ചു. സമാന പരാതികൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നടന്നിട്ടുണ്ട്. സൂക്ഷിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47708/carpet-sellng)