---
title: "ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ അടക്കം 3 പേര്‍ അറസ്റ്റില്‍"
english_title: "Three arrested, including RSS workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47676/three-arrested-including-rss-workers"
published_at: "2022-06-07T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f1508c7259_DSC_7464_(1).JPG"
keywords: []
---

# ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ അടക്കം 3 പേര്‍ അറസ്റ്റില്‍

> **Lead Summary:** **കണ്ണൂർ:**കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ അക്രമിച്ചത്. 

## Article Content

**കണ്ണൂർ:**കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിൽ ക്ഷേത്രം ജീവനക്കാരന് നേരെ ആക്രമണം. ക്ഷേത്രം ഓഫീസിൽ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ അക്രമിച്ചത്. 

തടയാൻ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്‌, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച രാവിലെ വിശ്വാസികൾക്ക് മുന്നിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47676/three-arrested-including-rss-workers)