---
title: "പഴയങ്ങാടി താവത്ത് ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: രണ്ടു പേർ ചികിത്സയിൽ"
english_title: "Food poisoning thavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47645/food-poisoning-thavam"
published_at: "2022-06-07T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629efbdbed2d7_Untitled-2_web.jpg"
keywords: []
---

# പഴയങ്ങാടി താവത്ത് ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: രണ്ടു പേർ ചികിത്സയിൽ

> **Lead Summary:** താവം റെയിൽവ്വേ മേൽപാലത്തിന് സമീപമുള്ള ഈറ്റില്ലം ഹോട്ടലിൽ നിന്ന്‌ ഭക്ഷണം കഴിച്ച രണ്ട് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.പുതിയങ്ങാടി ബിച്ച് റോഡിലെ വി.റിയാസ്‌, മോറാഴ സ്വദേശി രോഹിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

## Article Content

താവം റെയിൽവ്വേ മേൽപാലത്തിന് സമീപമുള്ള ഈറ്റില്ലം ഹോട്ടലിൽ നിന്ന്‌ ഭക്ഷണം കഴിച്ച രണ്ട് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.പുതിയങ്ങാടി ബിച്ച് റോഡിലെ വി.റിയാസ്‌, മോറാഴ സ്വദേശി രോഹിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഭക്ഷണം കഴിച്ച് കുറച്ച് സമയം പിന്നിട്ടപ്പോൾ രണ്ട് പേർക്കും ഛർദ്ദിയും ദേഹാസ്വസ്ഥതയും അനുഭവപെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കൊട്ടിഘോഷിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഹോട്ടൽ പ്രവർത്തിച്ചു തുടങ്ങിയത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47645/food-poisoning-thavam)