---
title: "കണ്ണപുരം എൽപി സ്കൂളിൽ കവർച്ച : 70000 രൂപയും ലാപ്ടോപ്പുകളും കവർന്നു"
english_title: "Robbery at Kannapuram LP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47642/robbery-at-kannapuram-lp-school"
published_at: "2022-06-07T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ef8fa3ef88_Untitled-2_web.jpg"
keywords: []
---

# കണ്ണപുരം എൽപി സ്കൂളിൽ കവർച്ച : 70000 രൂപയും ലാപ്ടോപ്പുകളും കവർന്നു

> **Lead Summary:** **പഴയങ്ങാടി: **കെ. കണ്ണപുരം യോഗശാലയിലെ കെ.കണ്ണപുരം എൽ പി.സ്കൂളിൽ നിന്ന് 70,000രൂപയും രണ്ട് ലാപ്പ്ടോപ്പും കവർന്നു.ഇന്നലെ രാത്രിയാണ് സംഭവം എന്ന് കരുതുന്നു.സ്‌കൂളിന്റെ മുൻവശത്തേ വാതിൽ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്.

## Article Content

**പഴയങ്ങാടി: **കെ. കണ്ണപുരം യോഗശാലയിലെ കെ.കണ്ണപുരം എൽ പി.സ്കൂളിൽ നിന്ന് 70,000രൂപയും രണ്ട് ലാപ്പ്ടോപ്പും കവർന്നു.ഇന്നലെ രാത്രിയാണ് സംഭവം എന്ന് കരുതുന്നു.സ്‌കൂളിന്റെ മുൻവശത്തേ വാതിൽ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്.

ഓഫിസ് മുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരിക്കുന്ന 70000 രൂപ ഷെഫ് തകർത്താണ് മോഷ്ടിച്ചിരിക്കുന്നത്. ഷെൽഫിലെ സാധനങ്ങൾ നശിപ്പിച്ച നിലയിലാണ്. ഓഫിസിൽ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്പ്ടോപ്പും മോഷണം പോയി. കണ്ണപുരം എസ്.ഐ. സാംസണും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47642/robbery-at-kannapuram-lp-school)