---
title: "കുളിമുറിയിൽ കയറി 16 കാരിയെ പീഡിപ്പിച്ച യുവാവിന് 5 വർഷം തടവും 30,000 രൂപ പിഴയും: തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി"
english_title: "Man jailed for 5 years, fined Rs 30,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47622/man-jailed-for-5-years-fined-rs-30000"
published_at: "2022-06-07T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ee9541da6f_court.jpg"
keywords: []
---

# കുളിമുറിയിൽ കയറി 16 കാരിയെ പീഡിപ്പിച്ച യുവാവിന് 5 വർഷം തടവും 30,000 രൂപ പിഴയും: തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി

> **Lead Summary:** **തളിപ്പറമ്പ്: **കുളിമുറിയില്‍ അതിക്രമിച്ചുകയറി കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2017 ഡിസംബറിലായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ്: **കുളിമുറിയില്‍ അതിക്രമിച്ചുകയറി കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2017 ഡിസംബറിലായിരുന്നു സംഭവം.

മണക്കടവിലെ ഒറ്റപ്ലാക്കല്‍ ഹൗസില്‍ മനുതോമസിനെയാണ്(36) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. അന്നത്തെ ആലക്കോട് സി.ഐ ഇ.പി.സുരേശനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47622/man-jailed-for-5-years-fined-rs-30000)