---
title: "ഹവിൽദാർ ടി.വി. മനോജ് കുമാറിന് പട്ടുവം മംഗലശേരിയിൽ ഊഷ്മള സ്വീകരണം നല്കി"
english_title: "havildar t v manoj kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47602/havildar-t-v-manoj-kumar"
published_at: "2022-06-07T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ed3716bacd_vac.jpg"
keywords: []
---

# ഹവിൽദാർ ടി.വി. മനോജ് കുമാറിന് പട്ടുവം മംഗലശേരിയിൽ ഊഷ്മള സ്വീകരണം നല്കി

> **Lead Summary:** **തളിപ്പറമ്പ്: **ഇരുപത്തി നാല് വർഷത്തെ രാജ്യ സേവനം കഴിഞ്ഞ് തിരിച്ചെത്തിയ 4 മദ്രാസ് (ഡബ്ള്യു. എൽ.ഐ) ഹവിൽദാർ ടി.വി. മനോജ് കുമാറിന് ജന്മനാടായ പട്ടുവം മംഗലശേരിയിൽ ഊഷ്മള സ്വീകരണം നല്കി

## Article Content

**തളിപ്പറമ്പ്: **ഇരുപത്തി നാല് വർഷത്തെ രാജ്യ സേവനം കഴിഞ്ഞ് തിരിച്ചെത്തിയ 4 മദ്രാസ് (ഡബ്ള്യു. എൽ.ഐ) ഹവിൽദാർ ടി.വി. മനോജ് കുമാറിന് ജന്മനാടായ പട്ടുവം മംഗലശേരിയിൽ ഊഷ്മള സ്വീകരണം നല്കി

.മലബാർ കൂട്ടായ്മ 4 മദ്രസ് (ഡബ്ള്യു.എൽ. ഐ) നേതൃത്വത്തിലായിരുന്നു സ്വീകരണം നല്കിയത്.മുറിയാത്തോടെ പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന സ്വീകരണ യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു.

ക്യാപ്റ്റൻ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു .പട്ടുവം ഗ്രാമപഞ്ചായത്ത് മെമ്പർ പി.അജിത്ത് കുമാർ, ഹവിൽദാർമാരായ പ്രദീപൻ, സന്തോഷ് കേശവൻ എന്നിവർ സംസാരിച്ചു.സുബേദാർ മേജർമോഹൻദാസ് കോഴിക്കോട് സ്വാഗതവും, സുജ പ്രകാശ് ബാലുശേരി നന്ദിയും പറഞ്ഞു.

മംഗലശേരിയിലെ പരേതനായ കോയാടൻ രാഘവൻ നമ്പ്യാരുടെയും ടി.കെ.ജനാകിയമ്മയുടെയും മകനാണ് മനോജ് കുമാർ.കൊയ്യം സ്വദേശി സജിത യാണ് ഭാര്യ.ദേവാനന്ദ്, ആദിഷ് മക്കളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47602/havildar-t-v-manoj-kumar)