---
title: "ഡിവൈഎഫ്ഐ തോട്ടറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന യും തിമിര രോഗ നിർണ്ണയ ക്യാമ്പും നടത്തുന്നു"
english_title: "free eye test camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47600/free-eye-test-camp"
published_at: "2022-06-07T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ed24108ab5_vac.jpg"
keywords: []
---

# ഡിവൈഎഫ്ഐ തോട്ടറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന യും തിമിര രോഗ നിർണ്ണയ ക്യാമ്പും നടത്തുന്നു

> **Lead Summary:** ഡി വൈ എഫ് ഐ തോട്ടറമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ചൊവ്വാഴ്ച കണ്ണൂർ ജില്ലാ ആശുപത്രി നേത്ര വിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും തോട്ടാറമ്പിൽ വെച്ച് നടത്തുന്നു.

## Article Content

ഡി വൈ എഫ് ഐ തോട്ടറമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 14 ചൊവ്വാഴ്ച കണ്ണൂർ ജില്ലാ ആശുപത്രി നേത്ര വിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും തോട്ടാറമ്പിൽ വെച്ച് നടത്തുന്നു.

ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് രേഷ്മ നമോദ് അധ്യക്ഷയായ ക്യാമ്പ് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

സിപിഐഎം തളിപ്പറമ്പ നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായികൊടി ചന്ദ്രൻ, ഡി വൈ എഫ് ഐ തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് മുഹാസ് സി പി, ഡി വൈ എഫ് ഐ തളിപ്പറമ്പ് നോർത്ത് മേഖലാ സെക്രട്ടറി P. ഗോകുൽ, തളിപ്പറമ്പ് മുനിസിപ്പാലിറ്റി 30 ആം വാർഡ് കൗൺസിലർ പി . വത്സല, സിപിഐഎം തോട്ടറമ്പ് ബ്രാഞ്ച് സെക്രട്ടറി എം .സൗദാമിനി എന്നിവർ ആശംസ അറിയിക്കുന്നു. യൂണിറ്റ് സെക്രട്ടറി വിലാസ് കെ പി സ്വാഗതവും ഷൈജു പി നന്ദിയും അറിയിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47600/free-eye-test-camp)