---
title: "ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ ആർഎസ്എസ് ആക്രമണം: പ്രതിഷേധം ഉയരണമെന്ന് എം വി ജയരാജൻ"
english_title: "RSS attack on DYFI activist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47594/rss-attack-on-dyfi-activist"
published_at: "2022-06-07T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629ecdeaf38da_vac.jpg"
keywords: []
---

# ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ ആർഎസ്എസ് ആക്രമണം: പ്രതിഷേധം ഉയരണമെന്ന് എം വി ജയരാജൻ

> **Lead Summary:** ക്ഷേത്രത്തിൽ കയറി നിഷ്‌ഠുരമായ അക്രമം നടത്തുന്ന വർഗീയവാദികൾ വിശ്വാസി സമൂഹത്തിന്‌ എതിരാണെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. ക്ഷേത്രങ്ങൾ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കാൻ ആർഎസ്‌എസ്‌ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ്‌ തിങ്കളാഴ്‌ച കിഴുത്തള്ളി ഉമാമഹ്വേര ക്ഷേത്രത്തിൽ നടന്ന ആക്രമണം.

## Article Content

ക്ഷേത്രത്തിൽ കയറി നിഷ്‌ഠുരമായ അക്രമം നടത്തുന്ന വർഗീയവാദികൾ വിശ്വാസി സമൂഹത്തിന്‌ എതിരാണെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. ക്ഷേത്രങ്ങൾ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കാൻ ആർഎസ്‌എസ്‌ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ്‌ തിങ്കളാഴ്‌ച കിഴുത്തള്ളി ഉമാമഹ്വേര ക്ഷേത്രത്തിൽ നടന്ന ആക്രമണം.

ക്ഷേത്രം ഓഫീസിൽ കയറി ജീവനക്കാരനായ വി ഷിബിനെ കൊടുവാൾ കൊണ്ടു മാരകമായി വെട്ടിയ അക്രമികൾ തടയാൻ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്‌, വനിതാ ജീവനക്കാരി മിനി എന്നിവരെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു. സ്‌ത്രീകൾ അടക്കമുള്ള ഭക്തജനങ്ങളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം.

വിശ്വാസികൾക്കുവേണ്ടിയാണ്‌ തങ്ങൾ നിലകൊള്ളുന്നതെന്നു പറയുന്ന വർഗീയവാദികൾ വിശ്വാസികൾക്കും നാടിനും ആപത്താണെന്നു തെളിയിക്കുന്നതാണ്‌ ഈ സംഭവം. ഇത്തരം അക്രമികളെ വിശ്വാസിസമൂഹം ഒറ്റപ്പെടുത്തണം. ക്ഷേത്രങ്ങളെ സംഘർഷകേന്ദ്രമാക്കാനുള്ള നീക്കത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47594/rss-attack-on-dyfi-activist)