---
title: "15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഷവർമ മേക്കർ അറസ്റ്റിൽ"
english_title: "Shawarma maker arrested for raping"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47545/shawarma-maker-arrested-for-raping"
published_at: "2022-06-06T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e0ecc25555_DSC_7464_(1).JPG"
keywords: []
---

# 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഷവർമ മേക്കർ അറസ്റ്റിൽ

> **Lead Summary:** **തലശേരി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഷവർമ മേക്കർ അറസ്റ്റിൽ. ഷവർമ്മ മേക്കർ നേപ്പാൾ സ്വദേശി രാഹുൽതമാംഗിനെ യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.വി.ബിജു അറസ്റ്റു ചെയ്തത്.

## Article Content

**തലശേരി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഷവർമ മേക്കർ അറസ്റ്റിൽ. ഷവർമ്മ മേക്കർ നേപ്പാൾ സ്വദേശി രാഹുൽതമാംഗിനെ യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.വി.ബിജു അറസ്റ്റു ചെയ്തത്.

തലശേരി ടൗണിന് സമീപത്തെ ക്വാട്ടേർസിൽ താമസിക്കുന്ന 15 കാരി കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ഡോക്ടർ പരിശോധിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.തുടർന്ന് ഡോക്ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. ടൗണിലെ ഹോട്ടലിൽ ഷവർമ മേക്കറായ ഇയാൾ പെൺകുട്ടിയെ താമസ സ്ഥലത്ത് വെച്ചാണ് നിരന്തരം പീഡനത്തിനിരയാക്കിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47545/shawarma-maker-arrested-for-raping)