---
title: "ലഹരി നുരയുന്ന വഴികളിൽ കാവലായ് വളപട്ടണം ജനമൈത്രി പോലീസ്"
english_title: "Valapattanam Janamaithri Police on guard on drunken roads"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47543/valapattanam-janamaithri-police-on-guard-on-drunken-roads"
published_at: "2022-06-06T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629e0dd2b2bc4_vac.jpg"
keywords: []
---

# ലഹരി നുരയുന്ന വഴികളിൽ കാവലായ് വളപട്ടണം ജനമൈത്രി പോലീസ്

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ സിറ്റി പോലീസ് നടപ്പാക്കി വരുന്ന ലഹരി വിരുദ്ധ ക്യാംപയിനിന്‍റെ ഭാഗമായി വളപട്ടണം പോലീസ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 4 ന് വൈകീട്ട് 3 മണിക്ക് ചിറക്കൽ രാജാസ് ഹൈസ്കൂളിൽ ബഹു: അഴീക്കോട് MLA ശ്രീ.കെ.വി സുമേഷ് നിർവ്വഹിച്ചു.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ സിറ്റി പോലീസ് നടപ്പാക്കി വരുന്ന ലഹരി വിരുദ്ധ ക്യാംപയിനിന്‍റെ ഭാഗമായി വളപട്ടണം പോലീസ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 4 ന് വൈകീട്ട് 3 മണിക്ക് ചിറക്കൽ രാജാസ് ഹൈസ്കൂളിൽ ബഹു: അഴീക്കോട് MLA ശ്രീ.കെ.വി സുമേഷ് നിർവ്വഹിച്ചു.

ചടങ്ങിൽ വിശിഷ്ടാതിഥികളായി ശ്രീ വിജയ് ഭരത് റഡ്ഡി IPS (ASP ട്രെയിനി), അഡ്വക്കറ്റ് ശ്രീമതി T. സരള (ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ) എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ റാലി നടത്തിക്കൊണ്ട് വിദ്യാർത്ഥികൾ ചിറക്കൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേരുകയും വലിച്ചെറിയപ്പെട്ട ആയിരത്തോളം മദ്യകുപ്പികൾ ശേഖരിക്കുകയും ചെയ്തു.

ഇതേ പ്രവർത്തനം സ്റ്റേഷൻ ലിമിറ്റിലെ മറ്റ് 6 ഹൈസ്കൂളുകളിലെ കുട്ടികളെ ഉപയോഗിച്ചും സംഘടിപ്പിക്കുമെന്ന് വളപട്ടണം ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഏതാണ്ട് 25000 പൊതുയിടങ്ങളില്‍ വലിച്ചെറിയപ്പെട്ട മദ്യ കുപ്പികൾ രണ്ടാഴ്ചക്കകം ശേഖരിച്ച് ചാൽ ബീച്ചിൽ 12 അടി ഉയരത്തിലുള്ള ശിൽപ്പം നിർമ്മിക്കും. ശിൽപ്പ നിർമ്മാണത്തിനുള്ള മദ്യക്കുപ്പികൾ പ്രശസ്ത ശിൽപ്പി സുരേന്ദ്രൻ കൂക്കാനം ഏറ്റുവാങ്ങി.

ചടങ്ങിൽ SCPO ഷൈജു മാച്ചാത്തി സ്വാഗതവും Dr.പ്രശാന്ത് കൃഷ്ണൻ (പ്രിൻസിപ്പാൾ ) അദ്യക്ഷതയും വഹിച്ചു. രാജേഷ് മാര്യങ്ങലത്ത് (ഇൻസ്പെക്ടർ ഓഫ് പോലീസ് വളപട്ടണം), P. പ്രശാന്തൻ (പ്രസിഡൻ്റ് ചിറക്കൽ സർവീസ് സഹകരണ ബാങ്ക്), K. മനോജ് (പ്രസിഡൻ്റ് PTA), Dr.TP രവി (സ്കൂൾ മാനേജർ), PK. സുധ (ഹെഡ് മിസ്ട്രസ്സ്), KV ശ്രീജിത്ത് ( സീനിയർ അസിസ്റ്റൻ്റ് ), സ്മിത കെ (ലഹരി വിരുദ്ധ ക്ലബ്ബ് കോ-ഓഡിനേറ്റർ), SCPO രാജേഷ് സറോക്ക് (ജനമൈത്രി ബീറ്റ് ഓഫീസർ) ലാൽ കിഷോർ (പ്രോഗ്രാം ഓഫീസർ NSS ) തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

ലഹരി വിരുദ്ധ ക്യാംപയിനിന്‍റെ രണ്ടാമത്തെ പ്രോഗ്രാം ജൂൺ 8ന് ഉച്ചക്ക് 2 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂളിലും, മൂന്നാമത്തെ പ്രോഗ്രാം ജൂൺ 10 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വളപട്ടണം ഹൈസ്കൂളിലും, നാലാമത്തെ പ്രോഗ്രാം ജൂൺ 10 ന് ശനിയാഴ്ച രാവിലെ 10.30 ന് അഴീക്കൽ ഫിഷറീസ് ഹൈസ്കൂളിലും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47543/valapattanam-janamaithri-police-on-guard-on-drunken-roads)