---
title: "മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു"
english_title: "accident in madikkai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47520/accident-in-madikkai"
published_at: "2022-06-06T17:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629de8076fde4_vac.jpg"
keywords: []
---

# മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

> **Lead Summary:** **മടിക്കേരി : **കര്‍ണ്ണാടക മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും ബാംഗ്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

## Article Content

**മടിക്കേരി : **കര്‍ണ്ണാടക മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും ബാംഗ്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

കണ്ണൂര്‍ കാടാച്ചിറ കണ്ണാടിച്ചാല്‍ സ്വദേശി മുരിങ്ങോളി സ്വദേശി ഷാനില്‍ ആണ് മരണപ്പെട്ടത്. അപകടം നടന്നയുടന്‍ തല്‍ക്ഷണം ഷാനില്‍ മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ കാപ്പാട് സ്വദേശിയും, തന്നട സ്വദേശി റഫീഖ് യു.വിയുടെ മകന്‍ റഫ്ഷാദിനെ ഗുരുതര പരിക്കുകളോടെ മടിക്കേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റോയൽ എന്‍ഫീല്‍ഡ് ബൈക്കാണ് അപകടത്തില്‍പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47520/accident-in-madikkai)