---
title: "ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി; കണ്ണൂരില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍"
english_title: "suspended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47469/suspended"
published_at: "2022-06-06T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629db752b5281_vac.jpg"
keywords: []
---

# ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി; കണ്ണൂരില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

> **Lead Summary:** **കണ്ണൂര്‍; ** ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ ധർമ്മശാല കെഎപി ക്യാമ്പിലെ അഞ്ച് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ.

## Article Content

**കണ്ണൂര്‍; ** ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ ധർമ്മശാല കെഎപി ക്യാമ്പിലെ അഞ്ച് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ.

കാറിടിച്ച് ബൈക്ക് യാത്രക്കാർ റോഡിൽ വീണ് കിടന്നെങ്കിലും കാർ നിർത്താതെ പോകുകയായിരുന്നു. കഴിഞ്ഞ മെയ് 30ന് രാത്രി 7.30 നാണ് സംഭവം. എൻ കെ രമേശൻ, ടി ആർ പ്രജീഷ്, കെ സന്ദീപ്, പി കെ സായൂജ്, ശ്യാം കൃഷ്ണൻ എന്നിവരെയാണ് സർവ്വീസിൽ നിന്ന് സസ്പെൻറ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47469/suspended)