---
title: "കണ്ണൂർ സിറ്റിയിൽ എസ് ഡി പി ഐ  പ്രവർത്തകന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു "
english_title: "SDPI activist's bike destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/47447/sdpi-activists-bike-destroyed"
published_at: "2022-06-06T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629da71bbd4f3_vac.jpg"
keywords: []
---

# കണ്ണൂർ സിറ്റിയിൽ എസ് ഡി പി ഐ  പ്രവർത്തകന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സിറ്റിയിൽ എസ് ഡി പി ഐ നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. എസ് ഡി പി ഐ സെൻട്രൽ സിറ്റി കമ്മിറ്റി പ്രസിഡന്റ് എ സി സി ആഷിക്കിൻെറ സിറ്റിയിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് ഇന്ന് പുലർച്ചെ ഒന്നര മണിക്ക് അഗ്നിക്കിരയാക്കിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ സിറ്റിയിൽ എസ് ഡി പി ഐ നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. എസ് ഡി പി ഐ സെൻട്രൽ സിറ്റി കമ്മിറ്റി പ്രസിഡന്റ് എ സി സി ആഷിക്കിൻെറ സിറ്റിയിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് ഇന്ന് പുലർച്ചെ ഒന്നര മണിക്ക് അഗ്നിക്കിരയാക്കിയത്.

മറ്റൊരു ബുള്ളറ്റ് ബൈക്ക് സമീപത്തുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നെങ്കിലും ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. ജനലിലേക്ക് തീ പടർന്നിരുന്നെങ്കിൽ വീടിന് തീ പിടിക്കുമായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/47447/sdpi-activists-bike-destroyed)